
ഇടുക്കി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലവസന്തം കണ്‍കുളിരെകണ്ട് ആസ്വദിക്കണമെങ്കില്‍ കാലാവസ്ഥ കനിയണം. കുറഞ്ഞ് പതിനഞ്ചുദിവസമെങ്കിലും വെയില്‍ എത്തിയാല്‍ മാത്രമേ നീലക്കുറിഞ്ഞി പൂക്കുകയുള്ളു. രാജമലയില്‍ നിലവില്‍ ചെടികള്‍ വളര്‍ന്നുനില്‍പ്പുണ്ടെങ്കിലും കാലവര്‍ഷം പ്രതികൂലമായത് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചില ചെടികളില്‍ പൂക്കള്‍ ഉണ്ടായെങ്കിലും കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൊഴിഞ്ഞുപോകുകയും ചെയ്തു.
ഓഗസ്റ്റ് പകുതിയോടെ ഇരവികുളം ദോശീയോദ്യാനത്തിലെ മലകളില്‍ നിലവസന്തമെത്തുമെന്ന് അറിയിച്ചിരുന്നത്. ഇവരുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ മുഖേന ഒരുലക്ഷത്തിലധികേ ആളുകള്‍ പൂക്കള്‍ കാണുന്നതിന് ടിക്കറ്റുകള്‍ ബുക്കുചെയ്യുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കുറിഞ്ഞിപ്പുവ് കാണുന്നതിന് എട്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ മൂന്നാറിലെത്തുമെന്നാണ് വിവരം.
എന്നാല്‍ കാലവസ്ഥ പ്രതികൂലമായാല്‍ നീലക്കുറിഞ്ഞി പൂക്കുന്നതിന് വീണ്ടും ദിവസങ്ങള്‍ കാത്തിരിക്കണം. മുന്‍കൂറായി ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്ക് കുറുഞ്ഞിപ്പു കാണാന്‍ കഴിയില്ലെന്ന് വാസ്ഥവം. മൂന്നാറിലെ കാലവസ്ഥ അനുസരിച്ച് സെപ്തംബര്‍ മാസംവരെ കാലവര്‍ഷം തുടരുകയാണ് പതിവ്. ഇപ്രവശ്യവും കാലവസ്ഥ ഇത്തരത്തില്‍ തുടര്‍ന്നാല്‍ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമെന്ന് ജീവനക്കാര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam