
കൊച്ചി: നീറ്റ് പരീക്ഷയിലൂടെ അർഹത നേടിയ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് കൂടി സീറ്റ് ലഭിക്കുന്ന വിധം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇക്കൊല്ലത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ചില വ്യവസ്ഥകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റ് അസോസിയേഷനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജും നൽകിയ ഹർജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. ഈ വർഷത്തെ മെഡിക്കൽ പ്രവേശനം ഈ ഹര്‍ജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് ഹര്‍ജി വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam