മാനസിക അസ്വാസ്ത്യമുള്ള 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് യുവാവ്

Web Desk |  
Published : Apr 18, 2018, 09:44 AM ISTUpdated : Jun 08, 2018, 05:44 PM IST
മാനസിക അസ്വാസ്ത്യമുള്ള 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് യുവാവ്

Synopsis

യുവാവ് പീഡിപ്പിക്കുന്നത് സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു

ദില്ലി: പശ്ചിമ ദില്ലി സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം വാട്സ്ആപ്പില്‍ ലഭിച്ചത് സ്വന്തം മകളെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍. മാനസിക അസ്വാസ്ത്യം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ അയച്ചകൊടുത്തത് അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്നാണ്. കത്വ, ഉന്നാവോ, സൂറത്ത് പീഡനങ്ങള്‍ക്കെതിരായ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെയാണ് സംഭവം. 

സംഭവത്തില്‍ ബണ്ടി എന്ന് പേരായ യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും ദില്ലിയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ടി പെണ്‍കുട്ടിയെ ഒരു കമ്മ്യൂണിറ്റി സെന്‍ററിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്  പീഡിപ്പിക്കുകയുമായിരുന്നു.  ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. 

ബണ്ടിയ്ക്കെതിരെ ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും കോസെടുത്തു. സംഭവത്തില്‍ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രദേശം വിട്ട് പോകാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും അവര്‍ വ്യക്തമാക്കി. 


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്