വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

Web Desk |  
Published : Apr 18, 2018, 09:23 AM ISTUpdated : Jun 08, 2018, 05:52 PM IST
വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

Synopsis

45 പേരിലധികം വാഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ ശ്രീവാസ്തവ് പറഞ്ഞു

ഭോ​പ്പാ​ൽ: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ സി​ധി ജി​ല്ല​യി​ലുള്ള അ​മേ​ലി​യ​യി​ലായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 10 മണിയോടെ  സോ​ണെ ന​ദി​യി​ലേ​ക്ക് വി​വാ​ഹം സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. 45 പേരിലധികം വാഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ ശ്രീവാസ്തവ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടറും എസ്.പി അടക്കമുള്ള ഉന്നത ഉദ്ദ്യോഗസ്ഥരും രാത്രിയോടെ  തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിസിം​ഗ​രൗ​ലി​യി​ൽ​നി​ന്നും സി​ധി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ​ബസ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ല​ത്തി​ൽ​നി​ന്നും ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിന് കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചു, വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം
കണ്ണൂരിലെ കടുപ്പക്കാരൻ, രാഷ്ട്രീയ എതിരാളികളുടെ തോളിൽ കയ്യിടാത്ത നേതാവ്; ആരാണ് 'കൈ' വിടാത്ത കെഎസ്?