നേമത്തു വോട്ട് ചോര്‍ന്നെന്നു കെപിസിസി സമിതിയുടെ കണ്ടെത്തല്‍

By Asianet NewsFirst Published Jul 3, 2016, 12:58 PM IST
Highlights

തിരുവനന്തപുരം: നേമത്ത് വോട്ടുചോര്‍ച്ച ഉണ്ടായെന്നു തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ കെപിസിസി നിയോഗിച്ച കമ്മറ്റിയുടെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ പോലും സ്ഥാനാര്‍ഥിക്കു കിട്ടിയില്ലാ എന്നതു ഗൗരവമായി കാണണമെന്നാണു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നാണു സൂചന.

വോട്ടുചോര്‍ച്ചയില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയും നടപടി ശുപാര്‍ശ ഉണ്ടാകാനും സാധ്യതയുണ്ട്. ആറന്മുളയില്‍ പല കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട് തിരിച്ചടിയായി  സാമുദായിക വേര്‍തിരിവുണ്ടായി. പരാജയത്തെത്തുടര്‍ന്നു സ്ഥാനാര്‍ഥി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.

ചാത്തന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുപോയതിലും നേതാക്കളുടെ തമ്മിലടിയും കാലുവാരലും കാരണമായിട്ടുണ്ടെന്നും തെക്കന്‍ മേഖലാ സമിതിയുടെ കണ്ടെത്തലുണ്ട്. 

click me!