നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ വായിച്ചു കേൾപ്പിച്ചത് 46 സാക്ഷിമൊഴികൾ, എല്ലാം നിഷേധിച്ച് പ്രതി, കേസിലാകെ 81 സാക്ഷികൾ

Published : May 29, 2026, 03:11 PM IST
chenthamara new

Synopsis

46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ചിട്ടുണ്ട്. 2025 ജനുവരി 27 ന് നടന്ന നെൻമാറ ഇരട്ടക്കൊല കേസിലെ അന്തിമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. പ്രതി ചെന്താമരയെ മൊഴികൾ വായിച്ചു കേൾപ്പിക്കുയാണ്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്. 46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനം, വിമർശനവുമായി സിപിഎം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ, ‌11പേരെ ഇന്ന് റിമാൻഡ് ചെയ്തു