ഇന്ത്യ നേതൃത്വം നല്‍കുന്ന സൈനികാഭ്യാസത്തില്‍ നിന്നും നേപ്പാള്‍ പിന്‍മാറി

Published : Sep 08, 2018, 09:55 PM ISTUpdated : Sep 10, 2018, 12:46 AM IST
ഇന്ത്യ നേതൃത്വം നല്‍കുന്ന സൈനികാഭ്യാസത്തില്‍ നിന്നും നേപ്പാള്‍ പിന്‍മാറി

Synopsis

സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ പുണെയിലാണ് പരിശീലനം. എന്നാല്‍ പിന്‍മാറ്റത്തിനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

ദില്ലി: ഇന്ത്യ നേതൃത്വം കൊടുക്കുന്ന ബിഐഎംഎസ്ടിഇസി രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തില്‍ നിന്നും നേപ്പാള്‍ പിന്‍മാറിയയാതി റിപ്പോര്‍ട്ട്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായിലന്‍ഡ് എന്നീ രാജ്യങ്ങളാണ് ബിഐഎംഎസ്ടിഇസിയിലെ അംഗങ്ങള്‍.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഉപദേഷ്ടാവ് വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ പുണെയിലാണ് പരിശീലനം. എന്നാല്‍ പിന്‍മാറ്റത്തിനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സമ്മര്‍ദ്ദമാണ് പിന്‍മാറ്റത്തിന് പിന്നിലെന്നാണ് സൂചനയെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

നേരത്തെ നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങള്‍ തുറന്നുകൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഇതോടെ നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനിലെ റഷ്യൻ കോണ്‍സുലേറ്റിനെതിരായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി റഷ്യ; 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം'
ശ്രീലങ്കൻ തീരത്ത് കപ്പൽ മുക്കിയത് യുദ്ധക്കുറ്റം; അമേരിക്കയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ