
വാഷിങ്ടൺ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്ക അനുവദിക്കുന്ന എല്ലാ സബ്‌സിഡികളും വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വളരുന്ന രാജ്യങ്ങള്‍ എന്നു പറയുന്നവയാണ് ഈ രാജ്യങ്ങള്‍ ഇവയ്ക്ക് ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം വേണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിലേക്ക് ഇന്ത്യയും ചൈനയും നടത്തുന്ന കയറ്റുമതികള്‍ക്ക് വലിയ നികുതി ഈടാക്കുമന്ന സൂചനയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയേയും ചൈനയേയും പരിഹാസംകൊണ്ടു മൂടിയായിരുന്നു ട്രംപിന്റെ പ്രസംഗം. ആദ്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വളരുന്ന സാമ്പത്തികശക്തികള്‍ എന്നു വിളിക്കുന്നതിനോടുള്ള പരിഹാസം. പിന്നെ ഇന്ത്യയും ചൈനയും ഇനി അമേരിക്കയുടെ സബ്‌സിഡി വാങ്ങി വളരേണ്ട എന്ന പ്രഖ്യാപനം.
ചൈനയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരാന്‍ സഹായിച്ചത് ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) ആണെന്നും അദ്ദേഹം ആരോപിച്ചു. നേരത്ത അമേരിക്ക ലോക വ്യാപക സംഘടനയില്‍ നിന്നും പിന്‍മാറുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അയ്യായിരം കോടി ഡോളറിന്റെ നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യക്കും കൂടിയുള്ള മുന്നറിയിപ്പ്. തിരുമാനം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക.