ബ​ന്ധു​നി​യ​മ​നം: ജയരാജനും ശ്രീമതിക്കും താക്കീത്

Published : Apr 19, 2017, 07:39 AM ISTUpdated : Oct 05, 2018, 01:54 AM IST
ബ​ന്ധു​നി​യ​മ​നം: ജയരാജനും ശ്രീമതിക്കും താക്കീത്

Synopsis

ദില്ലി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​യും പികെ ശ്രീമതിയെയും സിപിഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തു. ബ​ന്ധു​നി​യ​മ​ന വി​വാ​ദം സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ചര്‍ച്ച ചെയ്താണ് ഈ തീരുമാനം എടുത്തത്. കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അവസാന സെഷനിലാണ് നടപടി സ്വീകരിച്ചത്. 

വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ച​തി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി എം​പി​ക്കും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു നേ​താ​ക്ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​നു ശേ​ഷം ന​ട​പ​ടി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്ന​ത്. ശ്രീമതി ടീച്ചര്‍ തെറ്റുപറ്റിയെന്ന് കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു.

വി​ഷ​യ​ത്തി​ൽ ജ​യ​രാ​ജ​നും ശ്രീ​മ​തി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച പോ​ളി​റ്റ് ബ്യൂ​റോ കേന്ദ്ര കമ്മിറ്റിയില്‍ നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ? അനുമതിയില്ലാതെ ഫോൺ നമ്പർ ശേഖരിച്ചു? ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും