കെ കെ ശൈലജക്കെതിരെ പുതിയ ആരോപണം

Published : Aug 23, 2017, 11:08 AM ISTUpdated : Oct 05, 2018, 03:51 AM IST
കെ കെ ശൈലജക്കെതിരെ പുതിയ ആരോപണം

Synopsis

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. കെഎച്ച്ആര്‍ഡബ്ലിയുഎസ് എംഡി നിയമനവും ചട്ടം ലംഘിച്ചെന്നും മന്ത്രി വ്യക്തിതാൽപര്യം കാണിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു . അപേക്ഷ പോലും ഇല്ലാതെയാണ് നിയമനം നടത്തിയതെന്നും എംഡിയുടെ കാലാവധി കഴിഞ്ഞിട്ടും തുടരാൻ അനുവദിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്‍കരിച്ചു. സര്‍ക്കാരിന് ഫ്യൂഡല്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു .

അതിനിടെ ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും . മന്ത്രി കെ.കെ.ശൈലജക്കെതിരായ സിംഗിൾ ബെഞ്ച് പരാമർ‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി . ആരോഗ്യമന്ത്രിയെ ഇന്നു രാവിലെ കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ