കോഴ കൊടുത്ത മെഡി.കോളേജിന്‍റെ നിർമ്മാണം ചട്ടം ലംഘിച്ച്

Published : Jul 25, 2017, 08:58 AM ISTUpdated : Oct 04, 2018, 06:40 PM IST
കോഴ കൊടുത്ത മെഡി.കോളേജിന്‍റെ നിർമ്മാണം ചട്ടം ലംഘിച്ച്

Synopsis

വർക്കല: മെഡിക്കൽ കോഴിയിൽപ്പെട്ട വർക്കല എസ്ആർ കോളേജിനെതിരെ പുതിയ ആരോപണം. കോളേജ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത്  നിയമങ്ങളും സുരക്ഷയും കാറ്റിൽ പറത്തി  . പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയും തീരദേശ പരിപാലന  നിയമവും സുരക്ഷാ മാനദണ്ഡങ്ങളും  ലംഘിച്ചുമാണ് കെട്ടിടങ്ങളുടെ നിര്‍മാണം . അനധികൃത നിർമ്മാണത്തിന് പഞ്ചായത്ത് 79 ലക്ഷം രൂപ പിഴ ചുമത്തി. പഞ്ചായത്തിൻ്റെ പരിശോധന റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ അകത്തു മുറയിൽ കായലോരത്താണ് എസ്.ആര്‍  മെഡിക്കൽ കോളജും  ദന്തൽ കോളജും . കായലിൽ നിന്ന് നൂറ് മീറ്റര്‍ മാറിയേ കെട്ടിട നിര്‍മാണം പാടുള്ളൂവെന്നാണ് തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥ . പക്ഷേ ഇതു പാലിച്ചല്ല കെട്ടിട നിര്‍മാണം നടന്നത് . അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങലും ലംഘിച്ചു .

അശാസ്ത്രീയമായാണ് ബഹുനില മന്ദിരം കെട്ടിപ്പൊക്കിയതെന്നും എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പഞ്ചായത്ത് കണ്ടെത്തി .  ഇതിൽ  എല്ലാ കെട്ടിടങ്ങള്‍ക്കും പഞ്ചായത്തിന്‍റെ നിര്‍മാണ അനുമതിയുമില്ല . 

സുരക്ഷാ വീഴ്ച വരുത്തിയതിനെ   ചൂണ്ടിക്കാട്ടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി .പക്ഷേ നിര്‍മാണം തുടര്‍ന്നു അനധികൃത നിര്‍മാണത്തിന് പഞ്ചായത്ത്  79 ലക്ഷം രൂപ പിഴ ചുമത്തി . ഗ്രാമപഞ്ചായത്തിന്‍റെ നടപടിയെ കോളജ് ഉടമകള്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എവറസ്റ്റ് കീഴടക്കിയ പെൺകരുത്ത്, പാകിസ്ഥാനിലെ മഞ്ഞിടിച്ചിലിൽ മരിച്ചത് ഒമാന്‍റെ അഭിമാനമായ പർവതാരോഹക നദീറ അൽ ഹാർത്തി
കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു; പാഞ്ഞെത്തി ടഗ്ഗ് ബോട്ടുകള്‍, ഒഴിവായത് വൻ അപകടം