വിവാഹത്തിന് മുന്‍പ് 19 കാരിയായ പെണ്‍കുട്ടി 17 കാരന്‍ കാമുകനൊപ്പം ഒളിച്ചോടി

Published : Oct 24, 2017, 04:49 PM ISTUpdated : Oct 04, 2018, 11:23 PM IST
വിവാഹത്തിന് മുന്‍പ് 19 കാരിയായ പെണ്‍കുട്ടി 17 കാരന്‍ കാമുകനൊപ്പം ഒളിച്ചോടി

Synopsis

നെടുംകണ്ടം: വീടും പുരയിടവും പണയപ്പെടുത്തി മകളെ കെട്ടിച്ചയക്കാന്‍ തയാറെടുത്ത അമ്മയെ തേടി  വിവാഹതലേന്നു വന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വിവാഹത്തലേന്നു മകള്‍ കാമുകന്‍റെ കൂടെ ഒളിച്ചോടുകയായിരുന്നു. ഇടുക്കി നെടുംങ്കണ്ടത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.  

ഞായറാഴ്ച രാവിലെ പതിനൊന്നിന് കൊല്ലം പ്രാക്കുളം സ്വദേശിയായ വിവാഹം നടക്കാനിരിക്കെയാണു 19 കാരിയായ പെണ്‍കുട്ടി 17 കാരന്‍ കാമുകനൊപ്പം ഒളിച്ചോടിയത്. അനാഥാലയത്തില്‍ നിന്ന് ദത്തെടുത്തു വളര്‍ത്തിയതായിരുന്നു ഈ കൂട്ടിയെ. ഒളിച്ചോടി പോയ ഇരുവരേയും ഇടുക്കി നെടുംങ്കണ്ടത്തു നിന്നു പോലീസ് പിടികൂടി. വള്ളിക്കുന്നം കാരാഴ്മ സ്വദേശിയാണു പെണ്‍കുട്ടി.

ഞായറാഴ്ച്ച പ്രാക്കുളം സ്വദേശിയായ യുവാവുമായുള്ള വിവാഹം നടക്കാനിരിക്കെയായിരുന്നു പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം. ശനിയാഴ്ച രാവിലെ പത്തരയോടെ മുല്ലപ്പൂവാങ്ങാനെന്നു പറഞ്ഞാണു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്.  ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നു മുറിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഇലിപ്പക്കുളം സ്വദേശിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നു മനസിലായത്. തുടര്‍ന്നു മാതാവു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരേയും നെടുംങ്കണ്ടം റോഡില്‍ സംശയകരമായി കണ്ടതിനെ തുടര്‍ന്നു ഓട്ടോക്കാരാണു വിവരം പോലീസില്‍ അറിയിച്ചത്. 

ആണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിക്കു രണ്ട് മാസം പ്രായമുള്ളപ്പോഴാണു മക്കളില്ലാത്തതിനെ തുടര്‍ന്നു കാരപ്പുഴ സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുത്തത്. ഭര്‍ത്താവു മരിച്ച ശേഷം അര്‍ബുദ രോഗിയായ ഭാര്യ തനിയെയാണു മകളെ വളര്‍ത്തിരുന്നത്. 

ആകെയുണ്ടായിരുന്ന ഏഴു സെന്‍റ് പുരയിടവും വീടും വിറ്റുകിട്ടിയ പണം കൊണ്ടായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വടക വീട്ടല്‍ വച്ചായിരുന്നു വിവാഹം നടത്താന്‍ ഒരുങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ