സ്‌കൂളുകളില്‍ 'ഉച്ചക്കഞ്ഞി' പ്രയോഗം പാടില്ല; ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസ് കളയരുതെന്ന് സര്‍ക്കുലര്‍

Published : Nov 27, 2018, 09:22 AM ISTUpdated : Nov 27, 2018, 12:19 PM IST
സ്‌കൂളുകളില്‍ 'ഉച്ചക്കഞ്ഞി' പ്രയോഗം പാടില്ല; ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസ് കളയരുതെന്ന് സര്‍ക്കുലര്‍

Synopsis

കഞ്ഞിയും പയറുമെന്ന സമ്പ്രദായം മാറ്റി ചോറും കറികളുമടങ്ങുന്ന ഉച്ചഭക്ഷണം നല്‍കി തുടങ്ങിയിട്ടും ഔദ്യോഗിക രേഖകളിലും മറ്റു പലയിടത്തും 'ഉച്ചക്കഞ്ഞി', 'കഞ്ഞി' എന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഇനി 'ഉച്ചക്കഞ്ഞി'  പദപ്രയോഗം പാടില്ലെന്ന്  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ 'ഉച്ചക്കഞ്ഞി' രജിസ്റ്റര്‍ എന്ന് രേഖപ്പെടുത്തുകയും, പാചകപുരയ്ക്ക് 'കഞ്ഞിപ്പുര' എന്ന പദപ്രയോഗം നടത്തിവരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം പദപ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസിനെയും അതിന്റെ അന്തസത്തയേയും അവഹേളിക്കുന്നതിനാലാണ് നടപടി. കഞ്ഞിയും പയറുമെന്ന സമ്പ്രദായം മാറ്റി ചോറും കറികളുമടങ്ങുന്ന ഉച്ചഭക്ഷണം നല്‍കി തുടങ്ങിയിട്ടും ഔദ്യോഗിക രേഖകളിലും മറ്റു പലയിടത്തും 'ഉച്ചക്കഞ്ഞി', 'കഞ്ഞി' എന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇത് പദ്ധതിയുടെ അന്തസ് കളയുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഒരു ബോധവത്കരണം പിടിഎ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, എസ്എംസി, മദര്‍ പിടിഎ എന്നിവയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അടിയന്തമായി സ്വീകരിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'