ബ്രൂവറി: മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published : Nov 30, 2018, 01:07 PM IST
ബ്രൂവറി: മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Synopsis

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്ലറികളും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നികുതി വകുപ്പ് അഡി. സെക്രട്ടറി ആശ തോമസാണ് എക്സൈസ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ഷകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.  

തിരുവനന്തപുരം: ബ്രൂവറികൾക്കും ബ്ലെൻഡിങ് യൂണിറ്റുകൾക്കും അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് അധ്യക്ഷയായ സമിതിയാണ് എക്സൈസ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ഷകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

നാലംഗസമിതിയിൽ എക്സൈസ് കമ്മീഷണർ(ഇസിആർബി), എക്സൈസ് ജോയിന്‍റ് കമ്മീഷണർ, ഡെപ്യട്ടി കമ്മീഷണര്‍ എന്നിവരാണ് മറ്റ് അംഗങ്ങൾ. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അനുമതി നൽകാനുള്ള മാനദണ്ഡങ്ങൾ തയാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയ നിർദേശം. ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു