നെടുമ്പാശ്ശേരിയിലെ  പുതിയ രാജ്യാന്തര  ടെര്‍മിനല്‍ തുറന്നു

By Web DeskFirst Published Apr 18, 2017, 11:26 AM IST
Highlights

84 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 80 എമിഗ്രേഷന്‍ കൗണ്ടറുകള്‍, 10 എസ്‌കലേറ്ററുകള്‍, 21 എലവേറ്ററുകള്‍. പുതിയ ടെര്‍മിനലില്‍ വന്നിറങ്ങിയ സ്ഥിരം യാത്രക്കാരുടെ മുഖത്തെ അത്ഭുതം മായുന്നില്ല. എന്നും കണ്ട വിമാനത്താവളത്തില്‍ നിന്ന് മാറി നെടുമ്പാശ്ശേരിയ്ക്ക് രാജ്യാന്തര മുഖച്ഛായ. അബുദാബിയില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനം വന്നിറങ്ങിയതോടെയാണ് ടെര്‍മിനല്‍ സുസജ്ജമായത്. ഇതിനിടെ എയര്‍ഇന്ത്യയുടെ ദുബായ് ഡ്രീംലൈനര്‍ വിമാനം ടെര്‍മിനലിന്റെ മൂന്നില്‍ നിന്ന് പറന്നുയര്‍ന്നു.

സൗകര്യങ്ങള്‍ക്കൊപ്പം സുരക്ഷയുടെ കാര്യത്തിലും പുതിയ ടെര്‍മിനലില്‍ വിട്ടുവീഴ്ചയില്ല. ഏഷ്യയില്‍ തന്നെ ആദ്യമായി ആദ്യ ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങ്ങോടെ സിടി സ്‌കാന്‍ ബാഗേജ് ഹാന്‍ഡിലിങ് സംവിധാനം മൂന്നാം ടെര്‍മിനലില്‍ സജ്ജം. ടെര്‍മിനലിന്റെ വലിപ്പം 15 ലക്ഷം ചതുരശ്രയടി. 

ഒരേസമയം മണിക്കൂറില്‍ നാലായിരം യാത്രക്കാര്‍ക്ക് വരെ വന്നുപോകാം. ടെര്‍മിനല്‍ മൂന്ന് തുറന്നതോടെ പഴയ ടെര്‍മിനല്‍ ആഭ്യന്തര സര്‍വീസ് കൈകാര്യം ചെയ്യാനുള്ള കേന്ദ്രമാകും.

click me!