കുവൈത്തില്‍ മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ ഇനി ഈ യോഗ്യത വേണം

By Web DeskFirst Published Mar 11, 2018, 12:28 AM IST
Highlights
  • അര്‍ഹരല്ലവത്തവരുടെ ഇഖാമ പുതുക്കില്ല

കുവൈത്ത്: മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ കുവൈത്തില്‍ ബിരുദം നിര്‍ബന്ധമാക്കി.  മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയത്. മാനേജര്‍ തസ്തികയിലേക്ക് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു മാത്രം വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ മതിയെന്നാണ് മാന്‍ പവര്‍ അതോറിറ്റിയുടെ നിര്‍ദേശം. 

ഉത്തരവ് അടുത്ത മെയ് ഒന്ന് മുതല്‍ പ്രാബ്യല്ല്യത്തിലാകുമെന്നാണ് മേധാവി മുബാറക് അല്‍ ജാഫര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്, 2011 ജനുവരി ഒന്നിന് മുമ്പ് മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ബാധകമാകില്ല. ഉത്തരവ് പ്രബല്ലല്യത്തിലായശേഷം അര്‍ഹരല്ലവത്തവരുടെ ഇഖാമ പുതുക്കാന്‍ അനുവദിക്കില്ലെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 

അതിനിടെ, സ്വകാര്യ മേഖലയിലെ സ്വദേശി പ്രാതിനിധ്യ തോത് വര്‍ധിപ്പിക്കുന്നതിനായി മാന്‍പവര്‍ ഗവണ്‍മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം സമിതി നടത്തി വരുന്ന പഠനം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍,സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ പിഴ മൂന്ന് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കമുള്ളതായും സൂചനയുണ്ട്.

click me!