പുതിയ കേരളം: ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച

Published : Aug 28, 2018, 12:33 PM ISTUpdated : Sep 10, 2018, 01:59 AM IST
പുതിയ കേരളം: ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച

Synopsis

മഹാപ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി. ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.   

തിരുവനന്തപുരം: മഹാപ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി.  ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 

ദുരന്തത്തിന്‍‌റെ പശ്‌ചാത്തലത്തിൽ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. അതിനിടെ ദുരന്തം മറികടക്കാൻ കൂടുതൽ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും. പുനർനിർമാണത്തിന് വലിയ തോതിൽ പണം ആവശ്യമായതിനാൽ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സർക്കാർ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം