
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗരേഖ കെ സി ബി സി പുറത്തിറക്കി.ബിഷപ് ഉൾപ്പെട്ട ലൈംഗീക പീഡനത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കാനും വൈദികർ അന്വേഷണവുമായി സഹകരിക്കാനും മാർഗ രേഖ നിർദ്ദശിക്കുന്നുണ്ട്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ഉൾപ്പെട്ട ലൈംഗീക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗൺസിലിന്‍റെ നടപടി. സാധാരണ മെത്രാൻമാർക്കാണ് മാർഗരേഖ നൽകാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർഗരേഖ നൽകാനാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗീകാതിക്രമങ്ങളിൽ സഭാനിയമപ്രകാരം കർശന നടപടി വേണം. ഇതോടൊപ്പം പോലീസിനെയും അറിയിക്കണം. വൈദികർ ലൈഗംകിക അതിക്രമ കേസുകളിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണം.
പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവർ അനുഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാർഗ രേഖ ചൂണ്ടികാട്ടുന്നു. കുട്ടികൾക്കെതിരായ ലൈഗീകാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി കണക്കാക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീർഘദൂരയാത്ര പോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങൾ എടുക്കുകയോ പാടില്ലെന്ന് മാർഗ രേഖ വ്യക്തമാക്കുന്നുണ്ട്.
ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികരോ വിട്ട് നിൽക്കാനും മാർഗരേഖ നിർദ്ദേശിക്കുന്നു. കൊച്ചിയിൽ ഈയിടെ സമാപിച്ച സിറോ മലബാർ സഭ സിനഡും ലൈംഗീക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിസ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam