പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്; നാടും നഗരവും ആഘോഷത്തില്‍

Published : Dec 31, 2016, 06:24 PM ISTUpdated : Oct 05, 2018, 01:25 AM IST
പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്; നാടും നഗരവും ആഘോഷത്തില്‍

Synopsis

വിവിധ രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ ആഘോഷങ്ങള്‍ നടന്നുവരികയാണ്. കടുത്ത സുരക്ഷാ വലയത്തിന് കീഴിലാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആഘോഷം നടക്കുന്നത്. കേരളത്തില്‍ പ്രമുഖ നഗരങ്ങളിലെല്ലാം ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കോവളത്തും കൊച്ചി, കോഴിക്കോട് ബിച്ചുകളിലും വിവിധ ഹോട്ടലുകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പൊലീസിന്റെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു  ആഘോഷങ്ങള്‍. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് അനുവാദം നല്‍കിയെങ്കിലും രാത്രി 10 മണിക്ക് ശേഷം മദ്യം വിളമ്പരുതെന്ന് ഹോട്ടലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതീകമായ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു ഫോര്‍ട്ട് കൊച്ചിയിലെ ആഘോഷങ്ങള്‍...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം തട‍ഞ്ഞതിൽ നിയമ പോരാട്ടത്തിന് സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകി
'കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് പോലും നോക്കിയില്ല', നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം