ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവച്ചു

Published : Dec 05, 2016, 03:20 AM ISTUpdated : Oct 05, 2018, 03:51 AM IST
ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവച്ചു

Synopsis

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. കുടുംബപരമായ കാരണങ്ങളാലാണ് രാജി. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവർഷമായി പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്ന ജോൺ കീ ഡിംസബർ 12ന് ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തും.

നാഷണൽ പാർട്ടി കോക്കസ് നടത്തി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ ഉപപ്രധാനമന്ത്രി ബിൽ ഇംഗ്ലീഷ് ചുമതല വഹിക്കും. 2014ൽ സെപ്റ്റംബറിൽ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ കീ കഴിഞ്ഞ ഒക്ടോബറിൽ കേരളം സന്ദർശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു