ഒന്‍പതാം ക്ളാസില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തി; പക്ഷെ ഇരുപതുകാരി ആത്മഹത്യ ചെയ്തു

Published : Dec 22, 2017, 06:06 PM ISTUpdated : Oct 04, 2018, 07:35 PM IST
ഒന്‍പതാം ക്ളാസില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തി; പക്ഷെ ഇരുപതുകാരി ആത്മഹത്യ ചെയ്തു

Synopsis

വടക്കേക്കര: ഒന്‍പതാം ക്സാസില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയെങ്കിലും, ഇരുപത് വയസുകാരി ആത്മഹത്യ ചെയ്തു. അത്തിപൊറ്റ് കുമ്മാന്തറ താഴത്തു വീട്ടില്‍ ഉണ്ണിയുടെ മകള്‍ സന്ധ്യയാണ് ആത്മഹത്യ ചെയ്തത്. സന്ധ്യയുടെ കാമുകന്‍ വടക്കേക്കര സ്വദേശി നിതീഷിനെതിരെ ആലത്തൂര്‍ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിനു കേസ് എടുത്തു. 

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ. സന്ധ്യയും നിതീഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒമ്പതാം ക്ലാസു മുതല്‍  സന്ധ്യയും നിതീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. സന്ധ്യയ്ക്കു വീട്ടില്‍ കല്ല്യാണ ആലോചനകള്‍ വന്നതോടെ ഇരുവരും തിരുവില്വമലയിലെ ക്ഷേത്രത്തില്‍ പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.

സന്ധ്യയുടെയും നിതീഷിന്റെയും മുത്ത സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണു രഹസ്യ വിവാഹം നടരത്തിയത് എന്നു പറയുന്നു. എന്നാല്‍ അധികം വൈകാതെ വിവാഹ വിവരം ഇരുവരുടെയും വീട്ടുകാര്‍ അറിയുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ ഡിഗ്രി പഠനത്തിനു ശേഷം വിവാഹം നടത്തി താരം എന്നു സന്ധ്യയുടെ വീട്ടുകാര്‍ പറഞ്ഞു. 

നിധീഷിന്‍റെ മൂത്ത സഹോദരന്‍റെ വിവാഹശേഷം ഇരുവരുടേയും വിവാഹം നടത്താം എന്നു നിതീഷിന്റെ വീട്ടുകാരും സമ്മതിച്ചു. തുടര്‍ന്ന് ഇരുവരും അവരവരുടെ വീട്ടിലാണു താമസിച്ചു വന്നിരുന്നത്. നിതിഷും സന്ധ്യയും ഫോണ്‍ വഴി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തു നിതീഷിനു സന്ധ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങി എന്നു പറയുന്നു. 

സന്ധ്യയ്ക്കു മറ്റു ചിലരുമായി ബന്ധമുണ്ടോ എന്ന സംശയമായിരുന്നു യുവാവിന്. ഇതിന്റെ പേരില്‍ ഇരുവരും കലഹിച്ചിരുന്നു. അതിനിടയിലാണ് നിതിഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണില്‍ സംസാരിക്കുന്നുണ്ട് എന്ന വിവരം നിതീഷ് അറിയുന്നത്.  എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമാണ് എന്നു സന്ധ്യ പറഞ്ഞു എങ്കിലും നിതീഷ് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. 

ഇതുകൂടാതെ സന്ധ്യയുമായി ഇനി ഒരു ബന്ധത്തിനും താല്‍പ്പര്യം ഇല്ല എന്നും മേലില്‍ തന്നെ ഫോണ്‍ വിളിക്കരുത് എന്നും സംസാരിക്കാന്‍ ശ്രമിക്കരുത് എന്നും നിതീഷ് സന്ധ്യയെ താക്കിത് ചെയ്തു.  എന്നാല്‍ താന്‍ തെറ്റുകാരിയല്ല എന്ന് ആവര്‍ത്തിച്ചിട്ടു പറഞ്ഞിട്ടും നിതീഷ് വിശ്വസിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ സന്ധ്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്