
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ മറ്റൊരു രാജി കൂടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പറ്റിയില്ലെന്നതാണു സത്യമെന്നും സുരേന്ദ്രന്‍.
ഒരു മാലിന്യം കൂടി പുറത്തുപോയെന്നു ജനങ്ങൾക്ക് ആശ്വസിക്കാം. വരും മാസങ്ങളിൽ ‘മലപ്പുറം മന്ത്രി’ അടക്കം പലരുടെയും രാജി പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വിശദമാക്കി.
ഒരു രാഷ്ട്രീയ സദാചാരത്തിൻറെ വർത്തമാനവും സർക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കിൽ സർക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കൽ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാൻ ബാക്കിയുള്ളൂവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam