മെക്സിക്കന്‍ പ്രതിരോധം പിളര്‍ന്ന് നെയ്മര്‍ വലകുലുക്കി: ചിറകടിച്ചുയര്‍ന്ന് കാനറികള്‍ ക്വാര്‍ട്ടറിലേക്ക്

Web Desk |  
Published : Jul 02, 2018, 08:26 PM ISTUpdated : Oct 02, 2018, 06:40 AM IST
മെക്സിക്കന്‍ പ്രതിരോധം പിളര്‍ന്ന് നെയ്മര്‍ വലകുലുക്കി: ചിറകടിച്ചുയര്‍ന്ന് കാനറികള്‍ ക്വാര്‍ട്ടറിലേക്ക്

Synopsis

വില്യന്‍റെ പാസിൽനിന്നാണ് നെയ്മര്‍ സാംബാ താളത്തില്‍ വല തുളച്ചുകയറിയ ഷോട്ടുതിര്‍ത്തത്

മോസ്കോ: ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെയ്മറിന്‍റെ ചിറകിലേറി ബ്രസീല്‍ കുതിക്കുന്നു. മത്സരത്തിന്‍റെ 51 ാം മിനിട്ടിലാണ് ഒച്ചാവയെയും മെക്സിക്കന്‍ പ്രതിരോധ കോട്ടയെയും തകര്‍ത്ത് നെയ്മര്‍ വലകുലുക്കിയത്. വില്യന്‍റെ പാസിൽനിന്നാണ് നെയ്മര്‍ സാംബാ താളത്തില്‍ വല തുളച്ചുകയറിയ ഷോട്ടുതിര്‍ത്തത്.

 

 

മെക്സിക്കോ പ്രീ ക്വാര്‍ട്ടറിന്‍റെ ആദ്യ പകുതി സമനിലയിലായിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോളിന്‍റെ സുന്ദര നിമിഷങ്ങള്‍ കാട്ടി തന്ന ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാത്തത് മാത്രമായിരുന്നു നിരാശ. ബ്രസീലിയന്‍ ബോക്സില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട മെക്സ്സിക്കോയാണ് മികച്ചു നിന്നതെങ്കിലും നെയ്മറിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം നടത്താന്‍ ബ്രസീലിനായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ബ്രസീലിനെ വിറപ്പിക്കുന്ന തുടക്കമാണ് മെക്സിക്കോ നടത്തിയത്. മെക്സിക്കന്‍ ആക്രമണത്തിന്‍റെ കാഹളവുമായ ഗ്വാര്‍ഡഡോ പാഞ്ഞടുത്തെങ്ങിലും  അലിസണ്‍ അടകടം ഒഴിവാക്കി. അഞ്ചാം മിനിട്ടില്‍ നെയ്മറിന്‍റെ തകര്‍പ്പനടി വല ലക്ഷ്യമിട്ടെത്തിയെങ്കിലും ഒച്ചാവോ രക്ഷകനായി. പിന്നീട് ഏറെ നേരം മെക്സിക്കന്‍ ആക്രമണമായിരുന്നു കണ്ടത്. ഇതനിടിയില്‍ നെയ്മറും കുടിന്യോയും മെക്സിക്കന്‍ ബോക്സിലും ഭീതി പടര്‍ത്തി.

38 ാം മിനിട്ടില്‍ മെക്സിക്കോയും ആല്‍വരസും 43 ാം മിനിട്ടില്‍ ബ്രസീലിന്‍റെ ഫിലിപ്പ് ലൂയിസും മഞ്ഞകാര്‍ഡ് കണ്ടതൊഴിച്ചാല്‍ ആദ്യ പകുതിയില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. രണ്ടാം പകുതിയില്‍ ഗോള്‍ പിറന്നതോടെ ബ്രസീല്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി