
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. നാല് ഇഞ്ച് വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. കനത്ത മഴ തുടർന്നാൽ ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം കൂടി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. നെയ്യാർ ഡാമിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നെയ്യാർ ഡാമിന്റെ സംഭരണ ശേഷി 84.75 മീറ്റര്‍ ആണ്. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2,395 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാല്‍ ഡാം തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇനി എട്ട് അടി മാത്രമാണ് കുറവ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോള്‍ റൂം തുറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം ജാഗ്രതാനിര്‍ദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam