സുഞ്ജോൻ ഭീകരാക്രമണം; സുരക്ഷാ വീഴ്ച എന്‍ഐഎ അന്വേഷിക്കും

By Web DeskFirst Published Feb 12, 2018, 9:17 AM IST
Highlights

ദില്ലി: ജമ്മുകാശ്മീരിലെ സുഞ്ജോനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണം  എൻഐഎയെ അന്വേഷിക്കും. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണത്തിന് എന്‍ഐഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വൻ ആയുധശേഖരവുമായി ദീകരർ ഇത്രയും ദൂരം കടന്നു വന്നത് ആശങ്കാജനകമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക പിന്തുണ ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഫെബ്രുവരി 10നാണ് സുജ്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നത്.

സൈനികരുടെ ക്വാർട്ടേഴ്സില്‍ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് ജമ്മു ഐ ജി എസ് ഡി ജാംവാല്‍ പറഞ്ഞത്. പുലർച്ചെ 4.45 നാണ് ആക്രമണം ഉണ്ടായത്. പട്ടാളക്കാരുടെ ബങ്കിലേക്ക് ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

click me!