ഐ.എസില്‍ ചേര്‍ന്ന മലയാളികളെ എന്‍.ഐ.എ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

By Web DeskFirst Published Dec 27, 2017, 11:30 PM IST
Highlights

ദില്ലി: കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാനായി രാജ്യം വിട്ട 21 മലയാളികളേയും ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 

ചിത്രങ്ങളും മേല്‍വിലാസവും സഹിതമാണ് എന്‍.ഐ.എ ഇവര്‍ക്കായുള്ള വാണ്ടഡ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പോയ 21 പേരില്‍ ഷജീര്‍ മംഗല്ലശ്ശേരി, സിദ്ധിഖ് ഉല്‍ അസ്ലം, റെഫീല, അജ്മല, ഹഫ്‌സുദ്ധീന്‍ തേക്കേ കോലോത്ത് എന്നീ നാലു പേര്‍ ഒഴിച്ചുള്ളവരുടെ പേരില്‍ ഇന്റര്‍പോളും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

എന്‍.ഐ.എ തേടുന്ന 21 പേരില്‍ ആറ് പേര്‍ സ്ത്രീകളാണ്. ഇവരില്‍ ഭൂരിപക്ഷത്തിന്റേയും പ്രായം 26 വയസ്സിന് താഴെയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍ നിന്നായി  ഇസ്ലാം മതം സ്വീകരിച്ചവരുള്‍പ്പടെയുള്ള സംഘം ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നത്. നേരത്തെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്ന് രാജ്യം വിട്ട പലരും കൊലപ്പെട്ടതായി എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.
 

click me!