കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

Published : Dec 27, 2017, 11:02 PM ISTUpdated : Oct 05, 2018, 12:15 AM IST
കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

Synopsis

കോഴിക്കോട്: കുട്ടിയെ  ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലില്ലാപുഴ സ്വദേശി പ്രജിലിനൊപ്പം(30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. 

യുവതിയുടെ പതിനൊന്നു വയസുകാരനായ മകന്‍ നല്‍കിയ മൊഴിയില്‍ തന്നെ മാതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തന്നെ ഉപേക്ഷിച്ചു പോയതായും വെളിപ്പെടുത്തിയിരുന്നു. ബാലനീതി നിയമത്തിലെ  75-ാം വകുപ്പ് പ്രകാരവും കുട്ടിയെ ഉപേക്ഷിച്ച് പോയതിന് 317 ഐ.പി.സി. പ്രകാരവും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അന്യ പുരുഷനൊപ്പം താമസിച്ചതിന് ഐ.പി.സി.497 പ്രകാരവുമാണ്  പൊലീസ് കേസെടുത്തത്. 

നാല് വര്‍ഷമായി യുവതിയും പ്രജിലും പ്രണയത്തിലായിരുന്നു. പുതുപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയുമായി നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രജില്‍ പ്രണയത്തിലായത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ചെന്നൈയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു ഇരുവരും ബുധനാഴ്ച മുക്കത്ത് എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. കാമുകന് വേണ്ടി വിദേശത്തായിരുന്ന ഭര്‍ത്താവില്‍ നിന്നും ലക്ഷങ്ങള്‍ യുവതി വാങ്ങി നല്‍കിയതായും പരാതിയുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്, അടിസ്ഥാനം ബന്ധുത്വമല്ല'; ടികെ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് കെകെ രാ​ഗേഷ്
ബുധനാഴ്ച അവധി, പ്രവൃത്തി ദിനം നാല് ദിവസമാക്കി, പെട്രോൾ ആഴ്ചയിൽ 15 ലിറ്റർ മാത്രം; പാകിസ്ഥാന് പിന്നാലെ കടുത്ത നടപടികളുമായി ശ്രീലങ്ക