ഞാന്‍ മരിച്ചിട്ടില്ല, രാജ്യം ഭരിക്കുന്നത് അപരനല്ല; ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഒരു പ്രസിഡന്‍റ് ചെയ്തത്

By Web TeamFirst Published Dec 3, 2018, 4:51 PM IST
Highlights

ബുഹാരി മരിച്ച് പോയെന്നും അദ്ദേഹത്തിന്‍റെ രൂപത്തോട് സാമ്യമുള്ള സുഡാന്‍ സ്വദേശിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചരിച്ചത്

അബൂജ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള വ്യാജ പ്രചാരണങ്ങള്‍ കാരണം ലോകത്തുണ്ടായ പല പ്രശ്നങ്ങളുടെയും കഥകള്‍ മുമ്പ് കേട്ടിട്ടുണ്ട്. പല സിനിമ താരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും മരണപ്പെട്ടതായി നിരവധി പ്രചാരണങ്ങള്‍ നടന്നത് അവയില്‍ ചിലതാണ്. എന്നാല്‍, ഒരു രാജ്യത്തെ പ്രസിഡന്‍റിന് ആ ഗതി വന്നാലോ, താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നാലോ. നെെജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദു ബുഹാരിക്കാണ് അത്തരമൊരു അവസ്ഥ വന്നിരിക്കുന്നത്.

ബുഹാരി മരിച്ച് പോയെന്നും അദ്ദേഹത്തിന്‍റെ രൂപത്തോട് സാമ്യമുള്ള സുഡാന്‍ സ്വദേശിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചരിച്ചത്. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ പ്രസിഡന്‍റ്  മരിച്ചെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുകയും അത് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഏറെ നാളത്തെ മൗനത്തിനൊടുവില്‍ താന്‍ ജീനനോടെയുണ്ടെന്നുള്ള പ്രതികരണവുമായി പ്രഥമ പൗരന് തന്നെ രംഗത്ത് എത്തേണ്ടി വന്നു. അഞ്ച് മാസമായി ചികിത്സയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലായിരുന്ന ബുഹാരി അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.

ഇതിനിടെ പോളണ്ടിലെ നെെജീരിയന്‍ വംശജരോട് സംസാരിക്കുമ്പോഴാണ് അപരനാണ് രാജ്യം ഭരിക്കുന്നതെന്നുള്ള പ്രചാരണങ്ങള്‍ സത്യമല്ലെന്ന് ബുഹാരി വ്യക്തമാക്കിയത്.

ഇത് ഞാന്‍ തന്നെയാണ്. ഉടന്‍ എന്‍റെ 76-ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. മാത്രമല്ല മുമ്പത്തേക്കാള്‍ ഞാന്‍ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയാണെന്നും ബുഹാരി പറഞ്ഞു. തന്നെ ആരെങ്കിലുമൊക്കെ ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അത് കൊച്ചു മക്കള്‍ മാത്രമാണെന്നും അത് ഇത്തിരി കൂടതലാണെന്നും ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു. 

click me!