വ​ഡോധര​യി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി പിടിയില്‍

Web Desk |  
Published : Mar 21, 2018, 01:52 PM ISTUpdated : Jun 08, 2018, 05:50 PM IST
വ​ഡോധര​യി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി പിടിയില്‍

Synopsis

60 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പിടികൂടി നൈജീരിയന്‍ യുവതിയെ ചോദ്യം ചെയ്യുന്നു

അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ലെ വ​ഡോധര​യി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തിയെ നര്‍ക്കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തു. വ​ഡോധര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ‌ ബ്യൂ​റോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

ദില്ലിയില്‍  താ​മ​സി​ക്കു​ന്ന യു​വ​തി മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ യു​വ​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഗോവ സമ്പര്‍ക് കാന്തി എക്സ്പ്രസിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. രണ്ട് പെട്ടിയിലായി മയക്ക് മരുന്ന് നര്‍ക്കോടിക് സെല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നൈജീരിയന്‍ യുവതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ