തീര്‍ഥാടകരില്ല, സംഭാവനയും കുറഞ്ഞു; നിലക്കലിലെ അന്നദാന വിതരണം പ്രതിസന്ധിയില്‍

Published : Nov 22, 2018, 09:38 AM ISTUpdated : Nov 22, 2018, 10:04 AM IST
തീര്‍ഥാടകരില്ല, സംഭാവനയും കുറഞ്ഞു; നിലക്കലിലെ അന്നദാന വിതരണം പ്രതിസന്ധിയില്‍

Synopsis

തിർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിലക്കൽ ബേസ് ക്യാപിലെ അന്നദാന വിതരണവും പ്രതിസന്ധിയിലായി. ഭക്ഷണം പാഴാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി. 

നിലക്കല്‍: തിർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിലക്കൽ ബേസ് ക്യാപിലെ അന്നദാന വിതരണവും പ്രതിസന്ധിയിലായി. ഭക്ഷണം പാഴാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി. അന്നദാനത്തിനുള്ള സംഭാവനയും കുറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങളില്ലെന്ന ദേവസ്വം ബോർഡിന്റെ അറിയിപ്പിനും കാര്യമായ പ്രതികരണമില്ല. 

രാവിലെയും ഉച്ചക്കും രാത്രിയും അന്നദാനമുണ്ട്. മുൻ വർഷങ്ങളിൽ ഒരു നേരം അയ്യായിരത്തോളം പേർ ഭക്ഷണം കഴിക്കാനെത്തിയിരുന്നുവെങ്കിൽ ഇപ്പോഴത് ആയിരത്തിൽ താഴെയായി. നിലക്കൽ ബേസ് ക്യാംപ് ആക്കിയതിനു ശേഷമുള്ള ആദ്യ തീർത്ഥാടന കാലമാണിത്.

തിരക്ക് അനുസരിച്ച്‌ മാത്രം ഭക്ഷണം തയ്യാറാക്കിയാൽ മതിയെന്ന് ദേവസ്വം ബോർഡ് തിരുമാനിച്ചിട്ടുണ്ട്. അന്നദാനത്തെക്കുറിച്ചുള്ള അനൗണ്‍സ്മെന്‍റ് നിർത്തണമെന്ന് പോലിന് അവശ്യപ്പെട്ടത് വിവാദമായി. സൗജന്യ ഭക്ഷണം പ്രതിഷേധക്കാർക്ക് സഹായകമാകും എന്നായിരുന്നു ന്യായീകരണം. എന്നാൽ ദേവസ്വം ബോർഡിന്റെ എതിർപ്പിനെ തുടർന്ന് ഇത് പിൻവലിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ