ശബരിമല: നിലയ്ക്കലില്‍ ബിജെപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍

Published : Oct 22, 2018, 07:02 PM ISTUpdated : Oct 22, 2018, 08:18 PM IST
ശബരിമല: നിലയ്ക്കലില്‍ ബിജെപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍

Synopsis

ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.ശ്രീശന്‍ ഉള്‍പ്പടെ ഏഴുപേരെ നിലയ്ക്കലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

നിലയ്ക്കല്‍: ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.ശ്രീശന്‍ ഉള്‍പ്പടെ ഏഴുപേരെ നിലയ്ക്കലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ പിഎം വേലായുധന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ശനിയാഴ്ച  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്‍റെയും ജെ ആർ പത്മകുമാറിന്‍റെയും നേതൃത്വത്തിലുള്ള പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തി പ്രതിഷേധിച്ചത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിഷേധിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്