
കോഴിക്കോട്: നി പ വൈറസ് ബാധ നേരിടാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൊച്ചിൻ ഷിപ്പ്യാര്‍ഡിന്‍റെ ധനസഹായം. സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ്യാർഡ്, കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം രൂപ കൈമാറി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചിൻ കപ്പൽ നിർമാണശാല സി എസ് ആർ മേധാവി എം.ഡി വർഗീസ് 25 ലക്ഷം രൂപയുടെ കൈമാറ്റരേഖ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കൈമാറി.
തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിതാ ജില്ലാ കളക്ടർ യു.വി.ജോസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.രാജേന്ദ്രൻ സൂപ്രണ്ട് ഡോ.സജിത് കൊച്ചിൻ ഷിപ്പ് യുഡ് ജനറൽ മാനേജർ എൻ നീലകണ്ഠൻ പ്രൊജക്ട് ഓഫീസർ എ.ടി.യൂസഫ് ഡി എം ഒ ഡോ വി ജയശ്രീ എന്നിവർ സംബന്ധിച്ചു. തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam