നിപ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

Web Desk |  
Published : May 27, 2018, 06:47 AM ISTUpdated : Jun 29, 2018, 04:03 PM IST
നിപ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

Synopsis

നിപ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട്: നിപ ബാധിച്ച് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും  രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീരീക്ഷണത്തിലായിരുന്ന 16 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം 750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇതുവരെ 13 നിപ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപ വൈറസിന്‍റെ സാന്നിധ്യമറിയാന്‍ വവ്വാലുകളിലുള്ള പരിശോധന തുടരുകയാണ്.

ചങ്ങരോത്തെ വീടിന് സമീപം കാണുന്ന പഴം തിന്നുന്ന വവ്വാലുകളുടെ രക്ത, സ്രവ സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. തിങ്കളാഴ്ച ഇവ വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ
അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്