നിപ വൈറസ്: ഒരാള്‍ കൂടി ചികിത്സയില്‍

Web Desk |  
Published : May 22, 2018, 11:44 PM ISTUpdated : Oct 02, 2018, 06:36 AM IST
നിപ വൈറസ്: ഒരാള്‍ കൂടി ചികിത്സയില്‍

Synopsis

നിപ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  മലപ്പുറം തുറക്കല്‍ സ്വദേശിയാണ് ചികിത്സ തേടിയത്

മലപ്പുറം: നിപ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തുറക്കല്‍ സ്വദേശിയാണ് ചികിത്സ തേടിയത്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

അതേസമയം, കോഴിക്കോട് മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 13 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഗുരുതര സാഹചര്യം സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ചങ്ങരോത്ത് കണ്ട വവ്വാലുകള്‍ രോഗവാഹികളാണോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ച സ്ഥിരീകരണമാകും. നിപ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു.

പുനൈ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടിലേക്കയച്ച പതിനെട്ട് സാംപിളുകളില്‍ 12 കേസുകളാണ് പോസിറ്റീവായത്. കോഴിക്കോട് ജില്ലയിലെ 7 പേരുടെയും മലപ്പുറത്തെ 3പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയില്‍, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ , മലപ്പുറം കൊളത്തൂര്‍ സ്വദേശി വേലായുധന്‍ തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ, പാലാഴി സ്വദേശി അബിന്‍ എന്നിവരിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആദ്യം മരിച്ച ചങ്ങരോത്ത് സ്വദേശി സാബിത്തിന്‍റെ രക്തം പരിശോധനക്ക അയച്ചിരുന്നില്ല. രണ്ടാമത്തെ മരണത്തോടെയാണ് നിപ വൈറസിനെ കുറിച്ച് സംശയം ഉണ്ടാകുന്നത്. വൈറസ് പടരുന്ന സാഹചര്യം മന്ത്രി വിശദീകരിക്കുന്നതിങ്ങനെ.

വൈറസ് ബാധ മൂലം മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രിസഭ ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ടെ പനി ബാധിത മേഖലകളില്‍ സേവനം അനുഷ്ടിക്കാനുള്ള യുപിയിലെ ഡോക്ടര്‍കഫീല്‍ഖാന്‍റെ താല്‍പര്യം അറിയിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രതികരണം. കഫീല്‍ഖാനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. കേന്ദ്രസംഘവും, എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘവും കാര്യങ്ങള്‍ വിലയിരുത്തി. വൈറസ് ബാധിത മേഖലകളില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് വിലയിരുത്തല്‍. മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വവ്വാലുകള്‍ രോഗവാഹികളാകാമെന്ന ആരോഗ്യവകുപ്പിന്‍റെ നിഗമനം പൂര്‍ണ്ണമായും അംഗീകരിച്ചില്ല. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ട് വളപ്പിലെ കിണറ്റില്‍ കണ്ട വവ്വാലുകള്‍ ഷഡ്പദങ്ങളെ തിന്നുവയാണെന്നും , പഴങ്ങള്‍ ഭക്ഷിക്കുന്നവയിലാണ് നിപാ വൈറസ് സാന്നിധ്യം കാണുന്നതെന്നുമാണ് മൃഗസംരക്ഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. വവ്വാലുകളുടെ രക്ത പരിശോധന ഫലം വെള്ളിയാഴ്ച വരുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ