
കോഴിക്കോട്: കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി ഉൾപ്പടെ ഉള്ളവരുമായി കൂടികാഴ്ച നടത്തുകയാണ്.
കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കി കഴിഞ്ഞു. ജില്ല മെഡിക്കല്‍ ഓഫിസർമാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പനി അടക്കം രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അവരുപടെ രക്ത സ്രവ പരിശോധനകളും നടത്തണം.
നിലവില്‍ കേരളത്തില്‍ പരിശോധന സൗകര്യങ്ങളില്ലാത്തതിനാല്‍ മണിപ്പാല്‍, പൂനെ എന്നിവിടങ്ങളെ ആണ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. സ്ഥിതി കൂടുതല്‍ ഗൗരവമായാല്‍ സംസ്ഥാനത്ത് പരിശോധന സംവിധാനമൊരുക്കാൻ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam