നിപ: കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

Web Desk |  
Published : Jun 02, 2018, 08:20 PM ISTUpdated : Jun 29, 2018, 04:06 PM IST
നിപ: കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

Synopsis

വളരെ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാലത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരിട്ടു വരാതെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് വിദ്യാര്‍ഥികള്‍ക്കായി വിപുലമായ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വളരെ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. എല്ലാവരുടെയും സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടിയുമായി പരമാവധി സഹകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ അഭ്യര്‍ത്ഥിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വകലാശാലാ പാര്‍ക്കും താത്ക്കാലികമായി അടച്ചിട്ടുണ്ട്. 

വിദ്യാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 04942407 എന്ന് ഡയല്‍ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പര്‍ കൂടി ഡയല്‍ ചെയ്യണം. ബിഎ വിഭാഗം0494 2407223, 225, ബിഎസ്‌സി214, 291, ബികോം210, 211, ബിടെക്234, 467, പിജി492, 493, ഇപിആര്‍ (ബി.ടെക് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍)477, 568, 216, ഇഡിഇ (വിദൂരവിദ്യാഭ്യാസംപരീക്ഷാ വിഭാഗം) 448, 191, എക്‌സാം തപാല്‍222, എക്‌സാം എന്‍ക്വയറി227, ഡിജിറ്റല്‍ വിംഗ്315, 204, 
485, ചലാന്‍ കൗണ്ടര്‍233, മൈഗ്രേഷന്‍ ആന്‍ഡ് ഇക്വലന്‍സി330, അഡ്മിഷന്‍ വിഭാഗം (ഡിഒഎ)016, 017, റിസര്‍ച്ച് ഡയറക്റ്ററേറ്റ്497, വിദൂരവിദ്യാഭ്യാസം357, 452, വിദൂരവിദ്യാഭ്യാസം എന്‍ക്വയറി356, ഫിനാന്‍സ്114, ചലാന്‍ ഇപെയ്‌മെന്റ്173, സിഡിസി138, ഡിപിഇ501, സിപിഇ547, യൂണിവേഴ്‌സിറ്റി ലൈബ്രറി287, 290, എന്‍ജിനീയറിങ് വിഭാഗം306, 307, 30
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്
പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്