
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പു കേസില്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച. ഒളിവില്‍ കഴിയുന്നതിനിടെ നിര്‍മ്മലന്‍, വിമാനത്താവളം വഴി ദില്ലിയിലേക്കും ബംഗലൂരിലേക്കും സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി. കുടുംബത്തോടൊപ്പം നിര്‍മ്മലന്‍ ഫ്ലാറ്റിന്‍ നിന്നും പോകുന്ന സിസി ടിവി ദൃശ്യങ്ങളും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. നിക്ഷേപകരുടെ പണം തട്ടാനായി പപ്പര്‍ ഹജി ഫയല്‍ ചെയ്ത ശേഷം സെപ്റ്റംബര്‍ ഒന്നു മുതലാണ് നിര്‍മ്മലനും കുടുബംവും ഒളിവില്‍ പോകുന്നത്.
ഇതിനുശേഷം ബംഗല്ലൂരു, ദില്ലി, മുംബൈ എന്നിവടങ്ങളിലേക്ക് നിര്‍മ്മലില്‍ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ആദ്യയാത്ര. വിമാനത്താവളങ്ങളില്‍ തമിഴ്നാട് പൊലീസ് പ്രതിയെ കുറിച്ച് വിവരം കൈമാറിയിട്ടില്ലെന്ന് ഇതോടെ വ്യക്തമാകുന്നു. അന്താരാഷ്‌ട്ര- ആഭ്യന്തര ടെര്‍മിനലുകളില്‍ പ്രതിയെ കുറിച്ചുള്ള ലുക്ക് ഔട്ട് നോട്ടീസോ വിവരങ്ങളോ കൈമാറാത്തതാണ് സ്വതന്ത്രമായ യാത്രക്ക് ഇടയാക്കിയതെന്ന് ഇതോടെ വ്യക്തമാകുന്നു.
യാത്രയുടെ വിവരങ്ങള്‍ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിര്‍മ്മലന്‍ മുംബൈയിലുണ്ടെന്നാണ് സംശയം. ഒളിവില്‍പോയ ശേഷം നിര്‍മ്മലന്‍ ഉപയോഗിച്ച നമ്പര്‍ അവസാനം ഉപയോഗിച്ചിരിക്കുന്നത് മുംബൈയിലാണ്. ഹര്‍ജി നല്‍കിയ ശേഷം നിര്‍മ്മലനും കുടുംബവും ആക്കുളത്തെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ താമസിച്ചു. ഏഴാം തീയതിവരെ ഇവിടെ താമസിച്ച ശേഷം പേരൂര്‍ക്കടയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറി. ഇവിടെ വച്ച് നിര്‍മ്മലന്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. ഫ്ലാറ്റില്‍ താമസിച്ചിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്ത ബിനാമകള്‍ ഉള്‍പ്പെടെ ഇവിടെ വന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഒളിവില്‍പോയ ശേഷം നിര്‍മ്മലനെ കണ്ടിട്ടില്ലെന്ന് ബിനാമികളുടെ വാദം ഇതോടെ പൊളിയുകയാണ്. കേസില്‍ പ്രതികളായ നിര്‍മ്മലന്റെ സഹോദരി പുത്രന്‍മാരും ഒളിവില്‍ കഴിഞ്ഞിരുന്ന നിര്‍മ്മലനെ സഹായിച്ചിരുന്നുവെന്നത് തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. ഇന്നും കേരള -തമിഴ്നാട് അന്വേഷണ സംഘങ്ങള്‍ യോഗം ചേര്‍ന്നു. വൈകാതെ നിര്‍മ്മലിനെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നതായും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam