രണ്ട് ദിവസത്തിനകം യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണെന്നും സീറ്റ വിഭജനവുമായി നാളെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള സീറ്റ ചർച്ചയിൽ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദം തള്ളി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തും എന്ന് മോൻസ് ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനകം യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണെന്നും സീറ്റ വിഭജനവുമായി നാളെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗും കേരള കോണ്‍ഗ്രസുമായി എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നുമായിരുന്നു വി.ഡി. സതീശന്‍റെ പ്രഖ്യാപനം. 

നേരത്തെ, 24 മണിക്കൂറിൽ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ വിവരിച്ചു.