
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി മീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണൽ ബാങ്ക് ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിക്കുന്നു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയിൽ താഴെ മാത്രമെന്നും ബാങ്കിന് നീരവ് മോദി അയച്ച കത്തിൽ പറയുന്നു. അനാവശ്യനിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് വ്യക്തമാക്കി.
രത്നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോദി, ബെല്‍ജിയത്തിലെ ആന്റ് വര്‍പ്പിലാണ് വളര്‍ന്നത്. വാര്‍ട്ടണ്‍ ബിസിനസ് സ്കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്നവ്യാപാര കമ്പനി രൂപീകരിച്ചു. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്ന ഷോറൂമുകള്‍ തുറന്നു. ഹോളിവുഡ് നടിമാര്‍ നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി. ഡക്കോറ ജോണ്‍സണും കേറ്റ് വിന്‍സ്‍ലറ്റും നവോമി വാട്ട്സും അടുത്തിടെ പ്രിയങ്കാ ചോപ്രയും നീരവ് മോദിയുടെ രത്നാഭരണവുമായി റാംപുകളില്‍ നിറഞ്ഞു. ഹോങ്കോങ്ങിലും മക്കാവുവിലുമൊക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ്, 36 കോടി നല്കി നീരവ് മോദി സ്വന്തമാക്കിയിരുന്നു. പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇതെല്ലാം നടത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
തട്ടിപ്പ് നടത്തി ന്യൂയോർക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തു. മോദിയെ കണ്ടെത്താൻ ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് ഉദ്യോഗസ്ഥരെ പഞ്ചാബ് നാഷണൽ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ 60.000 കോടി രൂപയുടെ വായ്പ തട്ടിപ്പുണ്ടായെന്ന ആർബിഐയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്സർലൻറിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ മോദിയുണ്ടെന്ന സൂചനകൾ പുറത്തു വന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയം നീരവ്മോദിയുടെയും ഗീതാഞ്ജലി ജുവൽസ് ഉടമ മെഹുൽ ചോക്സിയുടെയും പാസ്പോർട്ട് സസ്പെൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam