പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ അപേക്ഷ

Web Desk |  
Published : Feb 28, 2018, 11:40 AM ISTUpdated : Jun 08, 2018, 05:48 PM IST
പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ അപേക്ഷ

Synopsis

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ അപേക്ഷ അമേരിക്കയിൽ അപേക്ഷ നൽകി മെഹുൽ ചോക്സി 5,200 കോടി തരപ്പെടുത്തി

ദില്ലി: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദി അമേരിക്കയിലെ കോടതിയിൽ അപേക്ഷ നൽകി. നൂറുകോടി രൂപയുടെ ഈടിൻമേൽ മെഹുൽ ചോക്സി 5,280 കോടി രൂപ വായ്പയെടുത്തുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.  ബാങ്ക് വായ്പ തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ ഓ‍ഡിറ്റിംഗ് നിയന്ത്രണത്തിന് പുതിയ സംവിധാനം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍

നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പാണ് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ കോടതിയിൽ അപേക്ഷ നൽകിയത്. 1000 കോടി യുഎസ് ഡോളറിന്‍റെ ആസ്തി ബാധ്യതകളുള്ള കന്പനിയാണ് കോടതിയെ സമീപിച്ചത്.  ഈ മാസം 25നാണ് ഇ-മെയിൽ വഴി കന്പനി അപേക്ഷ നൽകിയത്.  ഇന്ത്യയിൽ വായ്പാ തട്ടിപ്പ് നടത്തിയ കന്പനിയുമായി ഫയര്‍സ്റ്റാര്‍ ഗ്രൂപ്പിന് ബന്ധമില്ല.  2010 നവംബറിനും 2104 ഏപ്രിലിനും ഇടയിൽ നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി നൂറുകോടി രൂപയുടെ ഈടിൽ 5,280 കോടി രൂപയുടെ വായ്പ തരപ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

31 ബാങ്കുകളിൽ നിന്നാണ് ചോക്സി വായ്പയെടുത്തത്. അലഹാബാദ് ബാങ്കിന്‍റെ ഉറപ്പിലാണ് ചോക്സി വായ്പയെടുത്തത്. ഇതിനിടെ നാഷണൽ ഫിനാൻഷ്യൽ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയെന്ന പേരിൽ ഓഡിറ്റിംഗ് നിയന്ത്രണത്തിന് സംവിധാനം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കോര്‍പ്പറേറ്റ് കാര്.മന്ത്രാലയത്തിന്‍റെ ശുപാര്‍ശ മന്ത്രിസഭ യോഗത്തിന്‍റേ അംഗീകാരത്തോടെ നടപ്പാക്കാനാണ് നീക്കം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കാനാണ് അതോറിറ്റി. ഓരു ചെയര്‍മാനും 15 അംഗങ്ങളുമുണ്ടാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി