
തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ ചിട്ടിക്കമ്പനി ഉടമ നിർമ്മലന്‍റെ വീട്ടിലും ബാങ്കിലും തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം പരിശോധന നടത്തി. പണയം വച്ച സ്വര്‍ണാഭരണങ്ങളും ഇടപാടു രേഖകളും പിടിച്ചെടുത്തതായാണ് വിവരം .
തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്. ചിട്ടികന്പനി ഉടമ നിര്‍മലന്റെ പളുകലിലുള്ള ബാങ്ക് ആസ്ഥാനത്തും വീട്ടിലുമായിരുന്നു പരിശോധന . പൂട്ട് പൊളിച്ച് അകത്ത് കയറിയ സംഘം ലോക്കർ തുറന്ന് നടത്തിയ പരിശോധനയിൽ മൊട്ടമോട് മുത്താരമ്മൻ ക്ഷേത്രത്തിലെ തിരുവാഭരണമടക്കം നൂറോളം പേരുടെ പണയപണ്ടങ്ങൾ കണ്ടെത്തി .
എന്നാൽ പിടിച്ചെടുത്ത വസ്തു വകകളുടെ കണക്ക് പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. പരിശോധന നടത്തുന്നതറിഞ്ഞ് ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ അടക്കമുള്ളവരെത്തിയിരുന്നെങ്കിലും ആരെയും അകത്ത് കടത്തിയില്ല. ദൃശ്യങ്ങൾ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് ചെറിയ വാക്കു തര്ഡക്കത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം നിർമ്മൽ കൃഷ്ണയുടെ ഹോളോ ബ്രിക്സിന്‍റെ പതിനാല് വാഹനങ്ങൾ ജപ്തി ചെയ്ത് നാഗർ കോവിലിലേക്ക് കൊണ്ടു പോയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam