മൂന്നാറിന് സമീപം പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുമായാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വിനോദസഞ്ചാരികളായ മൂന്ന് പേർക്കും പള്ളിവാസൽ സ്വദേശിയായ ഒരാൾക്കും പരുക്കേറ്റു. 

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുമായാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വിനോദസഞ്ചാരികളായ മൂന്ന് പേർക്കും പള്ളിവാസൽ സ്വദേശിയായ ഒരാൾക്കും പരുക്കേറ്റു. വൈകിട്ട് മിനി ബസിലെത്തിയ സഞ്ചാരികൾ രണ്ടാം മൈലിൽ വാഹനം നിർത്തി. സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരുക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

YouTube video player