ബാങ്ക് വായ്പ തട്ടിപ്പ് തുടങ്ങിയത് യുപിഎ ഭരണകാലത്ത്; തിരിച്ചടിച്ച് ബിജെപി

Published : Feb 17, 2018, 03:36 PM ISTUpdated : Oct 04, 2018, 07:12 PM IST
ബാങ്ക് വായ്പ തട്ടിപ്പ് തുടങ്ങിയത് യുപിഎ ഭരണകാലത്ത്; തിരിച്ചടിച്ച് ബിജെപി

Synopsis

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി  ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ  തിരിച്ചടിച്ച് ബിജെപി. ബാങ്ക് വായ്പാ തട്ടിപ്പ് തുടങ്ങിയത് യുപിഎ ഭരണകാലത്ത് എന്ന് പ്രതിരേധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.   

കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നു. ഗീതാഞ്ജലി ജുവല്‍സുമായി രാഹുലിന് ബന്ധമെന്നും ഇവരുടെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് മനു അഭിഷേക് സിങ്വിയുടെ ഭാര്യയുടെ കെട്ടിടത്തിലെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, നീരവ് മോദിയുടെ തട്ടിപ്പ് 2017ല്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍‌ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തയാളാണ് നീരവ് മോദിയെന്ന് കപില്‍ സിബല്‍ പറഞ്ഞു 

പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരേധമന്ത്രിയുടെ പ്രതികരണം.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം