പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് സിയാച്ചിൻ സന്ദർശിക്കും

By Web DeskFirst Published Sep 30, 2017, 11:11 AM IST
Highlights

പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ജമ്മു കശ്മീരിലെ സിയാച്ചിൻ സന്ദർശിക്കും. സുരക്ഷ സന്നാഹം വിലയിരുത്തും. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തും. കരസേന മേധാവി ബിപിൻ റാവത്തും ഒപ്പമുണ്ടാകും. കഴിഞ്ഞ ദിവസമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് നിർമ്മല സീതാരാമൻ ജമ്മുകശ്മീരിലെത്തിയത്. ശ്രീനഗറിൽ മുതിർന്ന കമാൻഡർമാരുമായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി , ഗവർണർ എൻ എൻ വോറ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ പ്രതിരോധ മന്ത്രി സൈനിക പോസ്റ്റുകളും നിയന്ത്രണ രേഖയും സന്ദർശിച്ചിരുന്നു.
 

click me!