പുനലൂരിലേക് ടിക്കറ്റെടുത്ത യുവതി അടൂരിൽ ഇറങ്ങി പന്തളം ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം–അടൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് വയോധികയുടെ സ്വർണവും പണവും അപഹരിക്കാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ വയോധികയുടെ ബാഗിലുണ്ടായിരുന 7,000 രൂപയും എടിഎം കാർഡും മറ്റ് രേഖകളും പ്രതി കൈക്കലാക്കി. പുനലൂരിലേക് ടിക്കറ്റെടുത്ത യുവതി അടൂരിൽ ഇറങ്ങി പന്തളം ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പന്തളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് കൗണ്ടറുകളിൽ നിന്നായി 49,800 രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയായ യുവതിയുടെ വ്യക്തമായ ചിത്രം പോലീസിന് ലഭിച്ചു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയാണ്.


