
ദില്ലി:പുതിയ ഇന്ത്യ 2022 പദ്ധതി രേഖയ്ക്ക് അംഗീകാരം നൽകാൻ നീതി ആയോഗിന്‍റെ നാലാം ഗവേണിംഗ് കൗണ്‍സിൽ ദില്ലിയിൽ തുടങ്ങി. കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം, കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സംരക്ഷണം , കോര്‍പ്പറേറ്റ് സഹകരണത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികൾ പുതിയ ഇന്ത്യ 2022 മുന്നോട്ടുവെക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷ്യം വഹിക്കുന്ന യോഗത്തിൽ കേരളമുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുക്കുന്നുണ്ട്.
ജി.എസ്.ടി മികച്ച രീതിയിൽ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിച്ചുവെന്ന് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഭ്യന്തര ഉല്പാദന വളര്‍ച്ച രണ്ടക്കത്തിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്‍റെ വിഭവശേഷിയിൽ കുറവുണ്ടായിട്ടില്ല. ആറ് ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുന്നത്.
വെള്ളപ്പൊക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം ഉറപ്പുവരുത്തും. നീതി അയോഗ് ഗവേണിംഗ് കൗണ്‍സിൽ ചരിത്രപരമായ മാറ്റമാകും രാജ്യത്ത് ഉണ്ടാക്കുക എന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിമാര്‍, ലെഫ്. ഗവര്‍ണര്‍മാര്‍ , കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തിൽ പ്രതിപക്ഷ പാര്‍ടികളുടെ മുഖ്യമന്ത്രിമാര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. ദില്ലിയിൽ അരവിന്ദ് കെജരിവാൾ നടത്തുന്ന സമരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളും മമത ബാനര്‍ജി ഉൾപ്പടെയുള്ള മുഖ്യമന്ത്രി യോഗത്തിൽ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam