ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

Published : Jul 28, 2017, 06:39 AM ISTUpdated : Oct 04, 2018, 07:45 PM IST
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

Synopsis

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 ന് വിശ്വാസ വോട്ടിനായി നിയമസഭ ചേരും. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. എല്‍ജെപി ഉള്‍പ്പെടെയുള്ള ചെറുപാര്‍ടികളുടെ പിന്തുണയും നിതീഷിന് കിട്ടും. അതേസമയം ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശപ്പെട്ടു. നിതീഷിന്‍റെ നീക്കത്തോട് യോജിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ