
വയനാട്: എല്ലാ കൂട്ടുകാരും പുത്തനുടുപ്പിട്ട് ബാഗും കുടയുമായെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇതിനൊന്നും സാധിക്കാത്ത ഒരു കൊച്ചുമിടുക്കിയുണ്ട് വയനാട് അമ്പലവയലില്‍, നിയാ ഫാത്തിമ. ആഗ്രഹമുണ്ടായിട്ടും രോഗമൂലം ഇതിനൊന്നുമാവാതെ അവള്‍ കൂട്ടുകാര്‍ നടന്നകലുന്നതും നോക്കി നില്‍ക്കുന്നു. ശരീരത്തില്‍ രക്തം കുറയുന്ന രോഗമാണ് നിയാഫാത്തിമയെന്ന അഞ്ചുവയസുകാരിയെ അലട്ടുന്നത്.
ശരീരത്തില്‍ രക്തം കുറഞ്ഞുകോണ്ടിരിക്കുന്നതിനാല്‍ സ്‌കൂളില്‍പോയിരിക്കാനോന്നും ആരോഗ്യം അനുവദിക്കില്ലെന്ന കാര്യമോന്നും ഈ മിടുക്കിക്കറിയില്ല. പൂര്‍ണ്ണ പരിഹാരമുണ്ടാകണമെങ്കില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തണം. ചിലവ് 35 ലക്ഷം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്കു വേണ്ട 35 ലക്ഷം എങ്ങനെ കണ്ടെത്തണമെന്നറിയാതെ വിഷമിക്കുകയാണ് നിയയുടെ മാതാപിതാക്കള്‍.
പുത്തനുടുപ്പുമായി സ്‌കൂളിലേക്ക് പോകുന്ന കൂട്ടുകാരെ കാണുമ്‌പോള്‍ അവളും പാട്ട് പാടി എന്തൊക്കെയോ പറയുന്നുണ്ട്.. സ്‌കൂളില്‍ പോകാന്‍വേണ്ടത്ര അറിവുണ്ട് എന്ന് തെളിയിക്കാനുള്ള പ്രകടനം. പക്ഷെ ഇതു കണ്ട് കൂലിവേല ചെയ്യുന്ന പിതാവ് നിയസിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.
ഇപ്പോഴുള്ള അസൂഖമോക്കെ മാറി ഒരാഴ്ച്ചക്കുള്ളില്‍ സ്‌കൂളില്‍ പോകും അപ്പോള്‍ സമ്മാനങ്ങളുമായി വരണം. ഇതാണ് വീട്ടിലെത്തുന്നവരോട് നിയ ഫാത്തിമ പറയുന്നത്.
ഇതൊക്കെ കേട്ട് നിയാസും സൈനബയുടെയും നെഞ്ച് നീറ്റുകയാണ്. കൂലിപ്പണിക്കാരനായ നിയാസിനെ സഹായിക്കാന്‍ കുപ്പക്കൊല്ലി പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിയ ഫാത്തിമ ചികിത്സ സഹായ നിധി ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലാ സഹകരണ ബാങ്കില്‍ ഇതിനായി ഒരു അക്കൗണ്ടും തുടങ്ങി. സുമനസുകളുടെ സഹായം കൊണ്ടെങ്കിലും മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവച്ചുകൊടുക്കാനാകുമെന്നാണ് നിയാസിന്റെ പ്രതീക്ഷ. ബാങ്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam