ഇ അഹമ്മദിന്റെ മരണം; ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Published : Feb 03, 2017, 03:47 AM ISTUpdated : Oct 04, 2018, 07:44 PM IST
ഇ അഹമ്മദിന്റെ മരണം; ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Synopsis

അഹമ്മദിന്റെ രോഗവിവരം മറച്ചുവെച്ചെന്നും അവസാന നിമിഷത്തില്‍ ഒരു നോക്ക് കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ലെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അഹമ്മദിന്റെ മക്കള്‍ക്കും പരാതിയുണ്ട്. പിതാവിന്റെ ചികിത്സാ വിവരം അറിയാനും അദ്ദേഹത്തെ സന്ദര്‍ശിക്കാനുമായി അവര്‍ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നു. ഇക്കാര്യങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമാണ്  എം.പിമാരുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ ഇക്കാര്യം ശക്തമായി പാല്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് ദിവസവും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ ബഹിഷ്കരിച്ചിരുന്നു.

അഹമ്മദിന്റെ മരണം സംബന്ധിച്ച് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയില്‍ വിശദീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിലും ആശുപത്രിയിലും നടന്ന സംഭവങ്ങളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന വിശദീകരണമായിരിക്കും സര്‍ക്കാര്‍ നല്‍കുകയെന്നാണ് കരുതുന്നത്. ഇന്നലെ ആര്‍.എം.എല്‍ ആശുപത്രി അധികൃതരും സമാനമായൊരു വിശദീകരണമാണ് നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാശം വിതച്ച് യുദ്ധം; വീണ്ടും ടെഹ്റാനിൽ സ്ഫോടനം, കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം, പാം ജുമൈറയില്‍ തീപിടിത്തം
ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്