ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടിയില്ല

Web Desk |  
Published : Jun 07, 2018, 10:36 AM ISTUpdated : Jun 29, 2018, 04:26 PM IST
ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടിയില്ല

Synopsis

ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടിയില്ല അന്വേഷിക്കാൻ പുതിയ സമിതി രൂപീകരിച്ചു നടപടി നീട്ടിക്കൊണ്ടു പോകാനെന്ന് ആക്ഷേപം

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരെ പരാതികൾ കൂടുമ്പോഴും ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുന്നില്ല. ക്രിമിനൽ കേസ്സിൽ ഉൾപ്പെട്ട 1119 പൊലീസുകാരുടെ പട്ടിക നേരത്തേ പുറത്ത് വന്നിരുന്നു.

കേസ്സുകളിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിവരം പുറത്തു വന്നതിനെ തുടർന്ന് ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ഡിജിപിയോടും ആഭ്യന്തര സെക്രട്ടറിയോടും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. പൊലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരം ആവശ്യമെങ്കിൽ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. കമ്മീഷൻ ഉത്തരവിൽ നടപടി സ്വീകരിച്ചു എന്ന് വരുത്താനാണ് ആഭ്യന്തര വകുപ്പ് പുതിയ കമ്മറ്റി രൂപീകരിച്ചത്. ക്രൈം ഡിജിപി അധ്യക്ഷനായ അഞ്ചംഗ സമിതിയിൽ ഇൻറലിജൻസ് ഐജി, ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി, സെക്യൂരിറ്റി - എൻആഐ സെൽ എന്നിവയുടെ എസ്പിമാർ എന്നിവർ അംഗങ്ങളാണ്. ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട 387 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരോട് നിർദ്ദേശിച്ചിരിക്കുന്നത്.

പൊലീസ് അസ്സോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് നടപടികൾ നീണ്ടു പോകാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നടപടികൾ നീണ്ടു പോകുന്നതിനാൽ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരെല്ലാം ഇപ്പോഴും സർവീസിൽ തുടരുകയുമാണ്. പുതിയ സമിതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇനി നടപടി എടുക്കാൻ കഴിയുകയുള്ളൂ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'